Monday, March 9, 2009

കാടെന്റെയുള്ളില്‍
ഞാന്‍ കാടിനുള്ളില്‍
കിളികളെന്‍
മീതെ ചിറകടിച്ച് അകലേക്ക് കളകളം
അരുവി തന്‍ അക്കരെക്ക് ....
മാമര ജടക്കുള്ളില്‍ ഒരു കൊടുങ്കാറ്റ്
താഴ്വര കടക്കാന്‍ തയ്യാറെടുക്കുന്നു
മഴ വരും മുന്പിവള്‍
കാട് കലി തുള്ളി
ഞാനിതാ കാണുന്നു കാടിന്റെ
നൃത്തം ,മുടിയഴിച്ചല്ലോ
മുലയുലച്ചല്ലോ,തുള്ളിയാട്ടം മഹാ തില്ലലാട്ടം ,
മണ്ണിനെ ചുംബിച്ചു ഞാന്‍ കിടക്കട്ടെ
പെരുമഴ യെന്‍ മേല്‍
പറയടിക്കട്ടെ