Tuesday, December 23, 2008

ആള്‍ക്കൂട്ടം ഒരു വ്യവസ്ഥയാണ്‌

ഉപാധികളോടെ ഒത്തിരികള്‍ ചേര്‍ന്ന് ഒന്നാകുന്ന

ഒന്നിലെയ്ക്ക് ,ഒന്നായൊഴുകുന്ന ഒന്ന്‌.

ആള്‍ക്കൂട്ടം ഒരു അവസ്ഥയാണ്

കടലില്‍ എത്തിയ പുഴ പോലെ ,

പുഴ മറന്നൊരാ വഴി പോലെ ...

Wednesday, December 17, 2008

പ്രിയ കൂട്ടുകാര്‍ക്ക് ,ക്രിസ്തുമസ് -പുതുവല്‍സര ആശംസകള്‍ ............മനോജ് (അപ്പുക്കിളി)

Friday, November 28, 2008

യാത്ര പോകുന്നവരുടെ മനസാസ്ത്രം .(കവിത)

തലക്കെട്ട്‌ വേണ്ടാത്ത കവിതയാണ് സൌഹൃദം.

മുഖവുര വേണ്ടാത്ത കൃതി ;മൌനവും...

എനിയ്ക്ക് വേണ്ടാ ,ഈ തോറ്റവന്റെ തലപ്പാവ്

ഇതു നീ എടുത്തു കൊള്ളൂ..

പെണ്ണെ,യാത്ര പോകുന്നവനൊരു മാറാപ്പ് തരിക..

മകരത്തിന്റെ കുളിര് കൊത്തുന്ന വയലുകളിലൂടെ ,

എഴുതി മതിയാവാത്ത കവിതകളിലൂടെ

ഞാവല്‍ കൃഷ്ണമണികള്‍ വീണു കിടക്കുന്ന വഴികളിലൂടെ

യാത്ര പോകുന്നവനൊരു പുഞ്ചിരി മൊട്ടു കവിളില്‍ തരിക..

പോകും വഴികളില്‍ ഞാന്‍ പാട്ടുകലെഴുതിയിടാം

നിനക്കു കിട്ടുമ്പോള്‍ അത് നനഞ്ഞുവെന്കില്‍

ഇനിയും തീരാത്ത മഴക്കവിതയാനത് .

നിനക്കു കിട്ടുമ്പോള്‍ അത് വിരിഞ്ഞു എങ്കില്‍

എന്റെ സ്വപ്നം ആയിരുന്നത് .

നിനക്കു കിട്ടുംപോളത് നശിച്ചു എങ്കില്‍

എന്റെ ജീവിതമായിരുന്നത്.

ഒരു പുസ്തകത്തിലും കുറിചിടരുത്

ഉറക്കെ പാടരുത് ....

ഒരു ചെറു പുഞ്ചിരി പോലും

വേണ്ടാതെ പോകുന്നു ഞാന്‍

_മനോജ് പാമ്പാക്കുട .

Wednesday, November 26, 2008

സേചനം(കവിത )

വരാന്‍ മടിയ്ക്കുന്നോ കള്ളീ, കവിതേ
കാളിന്ദീ നീ...
വരിക വാക്കിന്‍ തടം പറ്റി
മഹാകവികള്‍ പോകാത്ത വഴികള്‍ താണ്ടുവാന്‍..
വരാന്‍ നിനക്കെന്തു മുടക്കം?
വൃത്തവും അലന്കാരങ്ങളും
കിഴി കെട്ടി തന്ന പുതിയ ഹൂങ്കില്‍
നീ മറന്നു നീ നിന്‍റെ
പഴയ കാലങ്ങള്‍
പണിക്കാര്‍ പാവങ്ങള്‍
നിനക്കു തന്നൊരാ വിയര്‍പ്പു താളവും
ലയവും, ഭാവവും ..
മറന്നു നീ ഞാന്കള്‍
വിയര്പ്പില് ഉപ്പിന്റെ
വരികള്‍ നെയ്തത്
വിയര്‍ത്തിട്ടും നിന്നു വിതച്ചത് ,
ഒന്നു ചിരിക്കാനാവാതെ മരിച്ചത്..
വരിക വാക്കായി ,മഴമേഘങ്ങളായി
വരൂ ..,നിനക്കായി
തുടിച്ചു നില്‍ക്കുമീ
മനസുക്ള്‍ക്കൊരു മഴയായി പെയ്യുകാ
വരിക നീ എന്‍റെ
ഇടം ചേര്‍ന്നി ക്ഷണം വരിക;
വാക്കിന്‍റെ കലപ്പയാല്‍
കൊത്തി വലിക്കും അല്ലെങ്കില്‍..
-മനോജ് പാമ്പാക്കുട

Monday, November 17, 2008

മാമനുജാ മരം വെട്ടിടായ്കാ

മരമല്ലതു മഹാകാവ്യമാണ്.

മോഹങ്ങള്‍ നഖം പോറി വയ്ക്കും

കാലത്തിന്‍ മഹാമൌനമാണ്.

Tuesday, October 21, 2008

ഞാനനിമ നീ മഹിമ
കളികാലമിതുകാല -
മിരുകാലുമിടരാതെ-
യധിപദം വയ്കാതെ
തുലനം തുല്യ്ക്കാതെ
ഒരു ചോദ്യമെരിയട്ടെ-
''ഒരു തുട്ടു
നീയിട്ടു
തരുമോ?''