Wednesday, November 26, 2008

സേചനം(കവിത )

വരാന്‍ മടിയ്ക്കുന്നോ കള്ളീ, കവിതേ
കാളിന്ദീ നീ...
വരിക വാക്കിന്‍ തടം പറ്റി
മഹാകവികള്‍ പോകാത്ത വഴികള്‍ താണ്ടുവാന്‍..
വരാന്‍ നിനക്കെന്തു മുടക്കം?
വൃത്തവും അലന്കാരങ്ങളും
കിഴി കെട്ടി തന്ന പുതിയ ഹൂങ്കില്‍
നീ മറന്നു നീ നിന്‍റെ
പഴയ കാലങ്ങള്‍
പണിക്കാര്‍ പാവങ്ങള്‍
നിനക്കു തന്നൊരാ വിയര്‍പ്പു താളവും
ലയവും, ഭാവവും ..
മറന്നു നീ ഞാന്കള്‍
വിയര്പ്പില് ഉപ്പിന്റെ
വരികള്‍ നെയ്തത്
വിയര്‍ത്തിട്ടും നിന്നു വിതച്ചത് ,
ഒന്നു ചിരിക്കാനാവാതെ മരിച്ചത്..
വരിക വാക്കായി ,മഴമേഘങ്ങളായി
വരൂ ..,നിനക്കായി
തുടിച്ചു നില്‍ക്കുമീ
മനസുക്ള്‍ക്കൊരു മഴയായി പെയ്യുകാ
വരിക നീ എന്‍റെ
ഇടം ചേര്‍ന്നി ക്ഷണം വരിക;
വാക്കിന്‍റെ കലപ്പയാല്‍
കൊത്തി വലിക്കും അല്ലെങ്കില്‍..
-മനോജ് പാമ്പാക്കുട

No comments: