തലക്കെട്ട് വേണ്ടാത്ത കവിതയാണ് സൌഹൃദം.
മുഖവുര വേണ്ടാത്ത കൃതി ;മൌനവും...
എനിയ്ക്ക് വേണ്ടാ ,ഈ തോറ്റവന്റെ തലപ്പാവ്
ഇതു നീ എടുത്തു കൊള്ളൂ..
പെണ്ണെ,യാത്ര പോകുന്നവനൊരു മാറാപ്പ് തരിക..
മകരത്തിന്റെ കുളിര് കൊത്തുന്ന വയലുകളിലൂടെ ,
എഴുതി മതിയാവാത്ത കവിതകളിലൂടെ
ഞാവല്‍ കൃഷ്ണമണികള്‍ വീണു കിടക്കുന്ന വഴികളിലൂടെ
യാത്ര പോകുന്നവനൊരു പുഞ്ചിരി മൊട്ടു കവിളില്‍ തരിക..
പോകും വഴികളില്‍ ഞാന്‍ പാട്ടുകലെഴുതിയിടാം
നിനക്കു കിട്ടുമ്പോള്‍ അത് നനഞ്ഞുവെന്കില്‍
ഇനിയും തീരാത്ത മഴക്കവിതയാനത് .
നിനക്കു കിട്ടുമ്പോള്‍ അത് വിരിഞ്ഞു എങ്കില്‍
എന്റെ സ്വപ്നം ആയിരുന്നത് .
നിനക്കു കിട്ടുംപോളത് നശിച്ചു എങ്കില്‍
എന്റെ ജീവിതമായിരുന്നത്.
ഒരു പുസ്തകത്തിലും കുറിചിടരുത്
ഉറക്കെ പാടരുത് ....
ഒരു ചെറു പുഞ്ചിരി പോലും
വേണ്ടാതെ പോകുന്നു ഞാന്‍
_മനോജ് പാമ്പാക്കുട .
No comments:
Post a Comment